യിസ്രായേല്യരുടെ പുറപ്പാടിന്റെ സമയത്ത്, മിസ്രയീം ദേശത്തെങ്ങും വിപത്തുകൾ ബാധിച്ചു, എന്നാൽ യിസ്രായേല്യർക്ക് ഒരു വിപത്തും സംഭവിച്ചില്ല. ദൈവത്തിന്റെ ഉടമ്പടിയുള്ള സ്ഥലവും ഇല്ലാത്ത സ്ഥലവും തമ്മിലുള്ള വ്യത്യാസമായിരുന്നു അത്. അവിടുത്തെ കല്പനയായ പുതിയ നിയമത്തിലെ പെസഹ ആചരിക്കുന്നിടത്തെല്ലാം, അവിടുത്തെ ജനം അകത്തു വരുമ്പോഴും പുറത്തുപോകുമ്പോഴും അനുഗ്രഹിക്കപ്പെടുമെന്നും, ഭൂമിയിലെ സകല ജാതികൾക്കും മീതെ അവിടുന്ന് അവരെ ഉന്നതരാക്കുമെന്നും ദൈവം ഒരു വലിയ വാഗ്ദാനം നൽകിയിട്ടുണ്ട്.
ദൈവത്തിന്റെ ശബ്ബത്ത് ദിനവും പെസഹയും ഉൾപ്പെടുന്ന പുതിയ നിയമം ലോകം പാലിക്കാത്തതിനാൽ, ഈ ഭൂമിയിൽ ഒരു വലിയ അഗ്നി വിപത്ത് വരുമെന്ന് യെശയ്യാവ്, സെഫന്യാവ്, പത്രോസ് എന്നീ പ്രവാചകന്മാർ സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിന്റെ നിയമം പാലിക്കുന്നതിലൂടെ മാത്രമേ മനുഷ്യർക്ക് പിതാവായ ക്രിസ്തു അൻസംഗ്ഹൊങ്ങിന്റെയും മാതാവായ ദൈവത്തിന്റെയും മക്കളാകാനും, എല്ലാ വിപത്തുകളിൽ നിന്നും ദൈവസംരക്ഷണം നേടാനും കഴിയൂ എന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു.
നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട്, ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവജാതികൾക്കും മീതെ ഉന്നതമാക്കും. നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും:... . . . അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. ആവർത്തനപുസ്തകം 28:1–6
നീ ഈ വചനങ്ങളെയൊക്കെയും ഈ ജനത്തോട് അറിയിക്കുമ്പോഴും യഹോവ ഞങ്ങൾക്കു വിരോധമായി ഈ വലിയ അനർഥമൊക്കെയും കല്പിച്ചതെന്ത്? ഞങ്ങളുടെ അകൃത്യം എന്ത്? ഞങ്ങളുടെ ദൈവമായ യഹോവയോട് ഞങ്ങൾ ചെയ്ത പാപം എന്ത് എന്ന് അവർ നിന്നോടു ചോദിക്കുമ്പോഴും നീ അവരോടു പറയേണ്ടത് എന്തെന്നാൽ: ...നിങ്ങളുടെ പിതാക്കന്മാർ എന്നെ ത്യജിച്ച് അന്യദേവന്മാരോടു ചേർന്ന് അവരെ സേവിച്ചു നമസ്കരിക്കയും എന്നെ ഉപേക്ഷിച്ച് എന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കാതിരിക്കയും ചെയ്കകൊണ്ടുതന്നെ... യിരെമ്യാവ് 16:10–11
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം