ദൈവത്തിന്റെ മക്കൾ ദൈവത്തിന്റെ ഉപദേശങ്ങൾക്കനുസൃതമായി ലോകത്തിന്റെ ഉപ്പും വെളിച്ചവുമായി മാറുകയും, അവരുടെ സൽപ്രവൃത്തികളിലൂടെ ദൈവത്തിന്റെ മഹത്വം പ്രകടിപ്പിക്കുകയും, പുതിയ നിയമത്തിന്റെ സത്യത്താൽ മനുഷ്യരാശിയെ ദൈവത്തിലേക്ക് നയിക്കുകയും ചെയ്യുമ്പോൾ, ദൈവം പ്രസാദിക്കുകയും അവർ അവിടുത്തെ മുമ്പാകെ നിൽക്കുന്ന ദിവസം അവർക്ക് അതിരറ്റ അനുഗ്രഹങ്ങൾ നൽകുകയും ചെയ്യും.
പരിശുദ്ധാത്മാവിന്റെ യുഗത്തിൽ നാം ക്രിസ്തു അൻസംഗ്ഹൊങിനെയും യെരൂശലേം സ്വർഗീയ മാതാവിനെയും സ്വീകരിച്ചിട്ടുണ്ടെങ്കിൽ, ഇപ്പോൾ മുതൽ, ലോകത്തിൽ നിന്ന് പഠിച്ച ദുശ്ശീലങ്ങളെ ഉപേക്ഷിച്ച് ക്രിസ്ത്യാനികളെന്ന നിലയിൽ പുതിയ വ്യക്തിത്വം ധരിക്കണം. ഈ ലോകം അതിന്റെ ദൈവഭക്തി നഷ്ടപ്പെട്ട് വക്രതയും ദുഷ്ടതയും നിറഞ്ഞതായി മാറുമ്പോൾ, നോഹയുടെയും ലോത്തിന്റെയും കാലത്തെപ്പോലെ ദൈവത്തിന്റെ ന്യായവിധി ദിവസം അടുത്തിരിക്കുന്നുവെന്ന് നാം മനസ്സിലാക്കുകയും കൂടുതൽ ദൈവഭക്തിയോടുകൂടിയ ജീവിതം നയിക്കുകയും വേണം.
സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവ് ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത് : നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ. റോമർ 12:1–2
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം